തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രതാ നിര്‍ദേശം

up-1

മഥുര: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭീഷണിയെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം.

എല്‍ ഇ ടി കമാന്‍ഡര്‍ മൗലാന അബുഷെയ്ഖിന്റെ ഭീഷണി കത്തിന്റെ അടിസ്ഥാനത്തിലാണ് യു പിയില്‍ പൊലീസിന്റെ ജാഗ്രത. കത്ത് പ്രകാരം യു പിയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളും കൃഷ്ണ ജന്മഭൂമി, കാശി വിശ്വനാഥ് ക്ഷേത്രവും സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നാണ് ഉള്ളത്.

up

അതു പ്രകാരം മഥുരയിലെ കൃഷ്ണ ജന്മഭൂമിയിലും മറ്റ് പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കി. സ്ഥലത്തെ സുരക്ഷ ശക്തമാണെങ്കില്‍ കൂടി ഇത്തരത്തില്‍ ഭീഷണികള്‍ വരുമ്പോള്‍ സുരക്ഷ ഒന്നു കൂടി ശക്തമാക്കുന്നുണ്ടെന്ന് എസ് പി സിദ്ധാര്‍ത്ഥ് വര്‍മ അറിയിച്ചു.

Top