കാണ്‍പൂര്‍: മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന ആടിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്‍പൂരിലെ ബെക്കന്‍ഗഞ്ചിലാണ് സംഭവം.
വഴിയരികില്‍ മാസ്‌ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ പോലീസുകാര്‍ എത്തി ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആടിന്റെ ഉടമ പൊലീസ് സ്റ്റേഷനില്‍ എത്തി അപേക്ഷിച്ചതിനെ തുടര്‍ന്നാണ് വിട്ടുകൊടുത്തത്.
ഇനി മാസ്‌കില്ലാതെ ആടിനെ റോഡില്‍ അലയാന്‍ വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മൃഗങ്ങള്‍ക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവയെ മാസ്‌ക് ധരിപ്പിക്കണമെന്നാണ് പൊലീസ് പറയുന്നത്.