യു.പിയിലെ പ്രക്ഷോകാരികളെ തേടി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കേരളത്തില്‍ രംഗത്ത്. യു.പിയില്‍ കലാപമുണ്ടാക്കുന്നതില്‍ മലയാളികള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് യു.പി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവരെ പിടികൂടാനാണ് കേന്ദ്ര ഐബിയുടെ സഹായത്തോടെ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധമായ നിര്‍ദ്ദേശം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഡല്‍ഹി ആസ്ഥാനത്ത് നിന്നും നല്‍കിയതായാണ് സൂചന.