ലക്‌നൗ: യുപിയിലെ ആസംഗഡ് ജില്ലയില്‍ ഗ്രാമത്തലവന്‍ പപ്പു റാം കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്‌നിക്കിരയാക്കി.
പപ്പു റാമിന്റെ വീട്ടിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചാണ് കൊലപ്പെടുത്തിയത്. പപ്പു റാം സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.
പപ്പു റാമിന്റെ മരണത്തെക്കുറിച്ച് അറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്‌നിക്കിരയാക്കി. മുതിര്‍ന്ന പോലീസുകാരുടെയും ജില്ലാ ഉദ്യോഗസ്ഥരുടെയും സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.