മുസാഫർനഗർ : ഉത്തർപ്രദേശിലെ വ്യാവസായിക യൂണിറ്റുകളിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ യുപി മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു.
123 വ്യാവസായിക യൂണിറ്റുകളിലെ പ്രവർത്തനങ്ങളാണ് അവസാനിപ്പിക്കാൻ ഉത്തരവ് നൽകിയത്.
നടപടി ദേശീയ ഗ്രീൻ ട്രിബ്യൂണൽ നേരിട്ട് സ്വീകരിച്ചതാണ്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് ഉത്തരവ് നൽകിയതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.
അതേസമയം, മലിനീകരണ നിയന്ത്രണത്തിനായി ജില്ലയിൽ 10 മുതൽ 15 വർഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്റ്റർ റദ്ദാക്കിയിട്ടുണ്ട്.
മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 200 വാഹനങ്ങൾക്ക് പിഴ ചുമത്തിയതായും ഗതാഗത വകുപ്പ് അറിയിച്ചു.