up rape case 15 people arrested

arrest

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ കാറില്‍ നിന്ന് വലിച്ചിറക്കി അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഞ്ച് പേരുടെ സംഘമാണ് തങ്ങളെ ഉപദ്രവിച്ചെന്ന് അക്രമത്തിന് ഇരയായവര്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

വെള്ളിയാഴ്ച രാത്രിയോടെ ദില്ലികാണ്‍പുര്‍ ദേശീയ പാതയില്‍ വെച്ചാണ് സംഭവം നടന്നത്. ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളുമടങ്ങുന്ന കുടുംബം.

ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് അഞ്ചംഗ സംഘം കാറിനെ ആക്രമിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ എന്തോ വസ്തുവില്‍ ഇടിച്ചതിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയതായിരുന്നു.

റോഡരികില്‍ ഒളിച്ചിരുന്ന അക്രമിസംഘം കാര്‍ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ യാത്രക്കാരുടെ 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു.

സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട് അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമത്തിന് ശേഷം പതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് കെട്ടഴിച്ചു രക്ഷപ്പെട്ട ഒരാളാണ് വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്.

Top