ബലാത്സംഗ പരാതി പിന്‍വലിച്ചില്ല; യുവതിയ്ക്ക് നേരെ പ്രതികളുടെ ആസിഡ് ആക്രമണം

മുസഫര്‍നഗര്‍: ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് യുവതിക്കുനേരെ പ്രതികളുടെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. ആക്രമണത്തില്‍ 30 ശതമാനം പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തിയ പ്രതികള്‍ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇത് യുവതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതികള്‍ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം നാലുപേരും ഒളിവില്‍പോയി. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ബലാത്സംഗ പരാതിയുമായി 30കാരി ആദ്യം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അവര്‍ നേരിട്ട് കോടതിയെ സമീപിച്ചു. ഇതോടെയാണ് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതികള്‍ രംഗത്തെത്തിയത്.

Top