ലക്‌നൗ: യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ശിവ്പാല്‍ യാദവിന്റെയും അനുകൂലികള്‍ തമ്മില്‍ ഏറ്റുമുട്ടി.
ഇന്നു രാവിലെ ലക്‌നൗവിലെ പാര്‍ട്ടി ഓഫീസിനു പുറത്താണ് ഇരുപക്ഷക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് വിളിച്ചു കൂട്ടിയ യോഗം നടക്കാനിരിക്കെയാണ് സംഘര്‍ഷം ഉണ്ടായത്.
പാര്‍ട്ടി 25 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ആഘോഷങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചത്. എന്നാല്‍ ഇന്നലെ നടന്ന നാടകീയ സംഭവങ്ങളോടെയാണ് കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു.
ഉത്തര്‍പ്രദേശിലെ അസംബ്ലി തിരഞ്ഞെടുപ്പ് വരാനിരികെ പാര്‍ട്ടി പിളര്‍പ്പിലേക്ക് പോവുകയാണ്. അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും കേള്‍ക്കുന്നുണ്ട്.