ലഖ്‌നൗ: യുപിയില്‍ യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്റ്റൈല്‍ പിന്തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം.
യുപി മീററ്റ് ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന റിഷാബ് അക്കാദമി സ്‌കൂളിലാണ് കുട്ടികള്‍ക്ക് മുടി വെട്ടുന്നതിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ നിര്‍ദ്ദേശം അനുസരിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
കൂടാതെ സ്‌കൂളില്‍ നോണ്‍വെജ് ഭക്ഷണം കൊണ്ടുവരരുതെന്നും ഉത്തരവുണ്ട്. അത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് ഭീഷണി.
മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് വ്യാഴാഴ്ച രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
കുട്ടികളോട് പട്ടാള ശൈലില്‍ മുടിവെട്ടുവാനാണ് ആവശ്യപ്പെട്ടതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. കുട്ടികള്‍ നീളത്തില്‍ മുടി വളര്‍ത്തരുതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നുമാണ് സ്‌കൂള്‍ മാനേജര്‍ രഞ്ജിത്ത് ജയിന്റെ വാദം.
അതേസമയം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിലക്കിയ നടപടിയെ മാനേജ്‌മെന്റ് ന്യായീകരിച്ചു.
സംഭവത്തില്‍ പൊലീസ് ഇടപെട്ടിട്ടുണ്ട്. വിഷയം പരിശോധിച്ചു വരികയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.