യുപിയില്‍ സീറ്റ് വിഭജനം; ബി.എസ്.പിക്ക് 38ഉം എസ്.പിക്ക് 37ഉം സീറ്റുകള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിഎസ്പി എസ്പി സഖ്യത്തിന്റെ സീറ്റ് വിഭജനവുമായ് ബന്ധപ്പെട്ട് അന്തിമ തീരുമാനം പുറത്ത് വന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി 38 സീറ്റുകളിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളിലും മത്സരിക്കും. ഇതോടെ ആകെയുള്ള 80 സീറ്റുകളില്‍ 75 സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. ബാക്കിയുള്ള അഞ്ച് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പിയും ബിഎസ്പിയും തമ്മില്‍ കഴിഞ്ഞ മാസം സഖ്യം രൂപീകരിച്ചിരുന്നു.ഇതിനു പിന്നാലെ തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകളും ആരംഭിച്ചിരുന്നു. സീറ്റുകള്‍ തുല്യമായി പങ്കിടാനായിരുന്നു ധാരണയെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതു പ്രകാരം ബിഎസ്പിയേക്കാള്‍ ഒരു സീറ്റ് കുറവാണ് എസ്പിക്ക് ലഭിച്ചിരിക്കുന്നത്.

Top