പാഴാക്കല്‍ തടയാന്‍; യു.പി സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് അര ഗ്ലാസ് വെള്ളം മാത്രം

water

ലക്‌നൗ: വെള്ളം പാഴാക്കുന്നത് തടയാനായി പുതിയ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി യു.പി സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് കുടിക്കാനായി അര ഗ്ലാസ് വെള്ളം മാത്രമാണ് നല്‍കുന്നത്. കൂടുതല്‍ വേണമെങ്കില്‍ വീണ്ടും ലഭിക്കും.

നിയമസഭ സ്പീക്കര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി പ്രദീപ് ഡൂബേ അറിയിച്ചു. വ്യാഴാഴ്ച ഇറക്കിയ ഉത്തരവില്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം പകുതിയിലേറെയും കുടിക്കാതെ പാഴാക്കുന്നത് പതിവാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Top