ആഗ്ര: വിവാഹത്തിനു വിസമ്മതിച്ചതിന് ഉത്തര്‍പ്രദേശില്‍ 19കാരിയെയും അമ്മയെയും കുത്തിക്കൊന്നു. ബന്ധുവായ മറ്റൊരു സ്ത്രീയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ ഗോവിന്ദ് ആണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദത്തിലായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടേയും പ്രതിയുടേയും കുടുംബം ഇവരുടെ വിവാഹത്തെ എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരാഴ്ച മുന്‍പ് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും ആഗ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സതിഷ് ഗണേഷ് പറഞ്ഞു.