കൂട്ടബലാത്സംഗത്തിന് ഇരയാക്കി വീഡിയോ പ്രചരിപ്പിച്ചു; ആത്മഹത്യാ ഭീഷണിയുമായി യുവതി

പട്‌ന: ഉത്തര്‍പ്രദേശ് സമ്ദാന്‍ ജില്ലയിലെ കനൗജില്‍ യുവതിയെ രണ്ട് പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ കുടംബം പൊലീസിന് പരാതി നല്‍കി. കുറ്റവാളികളെ തൂക്കികൊന്നില്ലെങ്കില്‍ യുവതിയും കുടുംബവും ഒന്നടങ്കം ആത്മഹത്യ ചെയ്യുമെന്ന് ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സഹോദരി പറഞ്ഞു.

താലിബ്, സല്‍മാന്‍ എന്നീ രണ്ട് പേര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ സ്ത്രീയാണ് ബലാല്‍സംഗത്തിനിരയായത്. നാട്ടുകാര്‍ കുടംബത്തെ അപമാനിക്കുമെന്ന് ഭയന്ന് മാതാപിതാക്കളോട് വിവരം പറയാതെ മറച്ചുവെക്കുകയായിരുന്നു. പ്രതികള്‍ ബലാത്സംഗ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു.

Top