ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിഎ ഭരണകാലത്ത് ഫോണ്‍ ബാങ്കിംഗിലൂടെ ബാങ്ക് വായ്പകളുടെ വമ്പന്‍ അഴിമതി നടന്നതില്‍ വിശേഷാധികാരമുള്ള ഒരു കുടുംബത്തിന് പങ്കുണ്ടെന്ന് മോദി ആരോപിച്ചു.
വായ്പാ തട്ടിപ്പു നടത്തിയവരില്‍നിന്നും അണാപൈസ കുറയാതെ തിരിച്ചുപിടിക്കുമെന്നും, ഒരു കുടുംബവുമായി അടുപ്പമുള്ള വമ്പന്‍ ബിസിനസുകാര്‍ക്ക് യുപിഎ ഭരണകാലത്ത് ഫോണ്‍ ചെയ്താല്‍പോലും ബാങ്ക് വായ്പ നല്‍കിയിരുന്നെന്നും, ഇതു കിട്ടാക്കടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. വായ്പാ തിരിച്ചടയ്ക്കാത്തവരില്‍നിന്നും അണാപൈസ കുറയാതെ തിരിച്ചുപിടിക്കുമെന്നും മോദി പറഞ്ഞു.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസും അവരുടെ വിശേഷാധികാരമുള്ളവരും ചേര്‍ന്ന് നടത്തിയ ഫോണ്‍ ബാങ്കിംഗ് രാജ്യത്തിനു വലിയ നഷ്ടമാണ് വരുത്തിയതെന്നും, തിരിച്ചുകിട്ടില്ലെന്ന് ഉറപ്പില്ലാത്ത 2.5 ലക്ഷം കോടി വായ്പ മുന്‍ സര്‍ക്കാര്‍ നല്‍കിയെന്നാണു കണക്ക്. യഥാര്‍ഥത്തില്‍ ഇത് 9 ലക്ഷം കോടി വരുമെന്നും മോദി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഭരണം രാജ്യത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും, യുപിഎ ഭരണകാലത്ത് രാജ്യത്തിന്റെ ബാങ്കിംഗ് മേഖല തകര്‍ന്നു. ബാങ്കിംഗ് മേഖലയിലെ ജോലികള്‍ ഇഷ്ടക്കാര്‍ക്കായി പങ്കുവച്ചെന്നും, 2014 ന് മുമ്പ് നടന്ന 12 പ്രധാന ബാങ്ക് തട്ടിപ്പുകള്‍ക്കെതിരെ എന്‍ഡിഎ സര്‍ക്കാര്‍ നടപടിയെടുത്തെന്നും, തിരിച്ചുകിട്ടാനുള്ള പണം പിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.