മൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ മൗവിലും സംഘര്‍ഷം. മൗവിലെ ദക്ഷിണ്ടോല പ്രദേശത്താണ് സംഭവം. പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ 15ഓളം വാഹനങ്ങള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജ്ജു പ്രയോഗിച്ചു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. തുടര്‍ന്ന് പോലീസിനുനേരെ കല്ലേറുണ്ടാവുകയും മിര്‍സ ഹാദുപുര പൊലീസ് സ്റ്റേഷന് തീവെയ്ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ജില്ലയില്‍ നേരത്തെതന്നെ 144 പ്രഖ്യാപിച്ചിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവാസ്തി പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെയും അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത്.