ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി ഏപ്രില്‍ 18 ന് ഇന്ത്യന്‍ വിപണിയിലേക്ക്

ഹീന്ദ്രയുടെ പുതിയ എംപിവി ഏപ്രില്‍ 18 ന് വിപണിയിലെത്തും. ഏഴു സീറ്റര്‍ പരിവേഷമുണ്ടെങ്കിലും എട്ടു സീറ്റര്‍ ഓപ്ഷന്‍ മോഡലില്‍ ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പത്തു മുതല്‍ പതിനഞ്ചു ലക്ഷം രൂപ വരെ മഹീന്ദ്ര എംപിവിയില്‍ പ്രതീക്ഷിക്കാം.

mpv

U321 എന്നാണ് മോഡലിന്റെ കോഡ്‌നാമം. മഹീന്ദ്ര എംപിവിയില്‍ സാങ്‌യോങ് വികസിപ്പിച്ച 1.6 ലിറ്റര്‍ എഞ്ചിനാണെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന പുതിയ മഹീന്ദ്ര മോഡലുകള്‍ക്ക് എല്ലാം ഇനി ഇതേ 1.6 ലിറ്റര്‍ ആയിരിക്കുമെന്നും സൂചനയുണ്ട്.
എഞ്ചിന് പരമാവധി 130 bhp കരുത്തേകാന്‍ പ്രാപ്തിയുണ്ടെന്നാണ് സൂചന. അതേസമയം 2.0 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പും എംപിവിയില്‍ ഒരുങ്ങുമെന്ന് അഭ്യൂഹമുണ്ട്. അഞ്ചു സ്‌പോക്ക് 16 ഇഞ്ച് അലോയ് വീലുകളാണ് എംപിവിയില്‍.

Top