മാരുതി സുസുക്കി ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങുന്നു

maruthisusuki

ന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ നാല് മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. കമ്പനിയുടെ വളർച്ച നിലനിർത്താനും, വിപണിയിൽ ആധിപത്യം ഉറപ്പിക്കാനുമാണ് മാരുതി ഇതിലൂടെ ലക്ഷ്യമിടുന്നത്.

നടപ്പ് സാമ്പത്തിക വർഷം ഏപ്രില്‍-ഡിസംബര്‍ മാസത്തിൽ മാരുതി 12.26 ലക്ഷം കാറുകളാണ് മാരുതി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. ഇതിലൂടെ 15.5 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്.

കമ്പനി ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ സ്വിഫ്റ്റിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കും. കൂടാതെ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) പതിപ്പും മാരുതി അവതരിപ്പിക്കുന്നുണ്ട്. സിയാസ്, എര്‍ട്ടിഗ, വാഗണ്‍ ആർ എന്നിവയുടെ പുതിയ മോഡലുകളും അടുത്ത മാസങ്ങളിൽ വാഹനവിപണിയിൽ കമ്പനി എത്തിക്കും.

സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് എത്തുന്നതോടെ വിൽപന വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുക്കി ഇന്ത്യന്‍ സീനിയര്‍ എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ആര്‍.എസ്.കല്‍സി വ്യക്തമാക്കി.

Top