Upcoming Tata Pelican 2016

ഒരല്‍പം കൂടി ഗുണനിലവാരമുണ്ടെങ്കില്‍ ടാറ്റ നാനോയെ ഇരുകൈയോടെ സ്വീകരിക്കാന്‍ മടിക്കാണിക്കാത്തവരാണ് ഇന്ത്യയിലെ വാഹനപ്രേമികളില്‍ ഭൂരിഭാഗം പേരും. ടാറ്റയും ഇക്കാര്യം ഏതാണ്ട് മനസ്സിലാക്കിയത് കൊണ്ടാകാം കുഞ്ഞന്‍ പരിവേഷത്തില്‍ നിന്നും മാറി നീളം അല്പം കൂട്ടിയുള്ള ഒരു വേരിയന്റിനെ പുറത്തിറക്കാം എന്നുവെച്ചത്.

നാനോയുടെ മേല്‍ പുതിയ ചില പരീക്ഷണങ്ങള്‍ നടത്തി ‘നാനോ പെലിക്കണ്‍’ എന്ന പേരിലാണ് കമ്പനി ഇതിനെ ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി ഈ വേരിയന്റിന്റെ പരീക്ഷയോട്ടങ്ങള്‍ നടത്തി വരികയാണ്. വാഹനം മൊത്തമായി മൂടപ്പെട്ട തരത്തിലുള്ള ചിത്രങ്ങളാണ് കമ്പനി പുറത്ത് വിട്ടിട്ടുള്ളത്. മുഖ്യമായും വിപണിയില്‍ മാരുതി ഓള്‍ട്ടോ ഹാച്ച്ബാക്കിനെ എതിരിടാനാണ് ഈ വലിയ നാനോയുടെ വരവ്.
സവിശേഷതകള്‍
രണ്ട് എന്‍ജിനുകളാണ് പെലിക്കണ്‍ ഹാച്ച്ബാക്കിനായി ടാറ്റ തയ്യാറാക്കിയിരിക്കുന്നത്. ഒരു 800 സിസി ഡീസല്‍ എന്‍ജിനും ഒരു 1 ലിറ്റര്‍ എന്‍ജിനും പെലിക്കണില്‍ ഘടിപ്പിക്കും ഈ രണ്ട് എന്‍ജിനുകളും ടാറ്റ പുതുതായി വികസിപ്പിച്ചെടുത്തവയാണ്. ഈ വാഹനം വിദേശങ്ങളിലേക്ക് കയറ്റിവിടാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്.

പുത്തന്‍ നാനോയുടെ ബോണറ്റിലും, ബംബറിലും ഹെഡ്‌ലൈറ്റിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.നിലവിലുള്ള 12 ഇഞ്ച് വീലുകള്‍ക്ക് പകരം 13 ഇഞ്ച് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്‍പത്തെ മോഡലില്‍ സ്പീഡോമീറ്റര്‍ സെന്‍ട്രല്‍ കണ്‍സോളിന് മുകളിലായിരുന്നു. ടിയാഗോയിലുള്ള അതേ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Top