ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആര്‍.ടി.പി.സി.ആര്‍. പരിശോധനകള്‍ക്കായി വന്നാല്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്കായി അയ്ക്കാവുന്നതാണ്.

ലാബുകളെല്ലാം 24 മണിക്കൂറിനകം തന്നെ പരിശോധന നടത്തി വിവരം അപ് ലോഡ് ചെയ്യേണ്ടതാണ്.സാമ്പിള്‍ എടുക്കുന്നത് മുതല്‍ പരിശോധന, റിസള്‍ട്ട് അപ് ലോഡ്, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയിലെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശം പാലിക്കേണ്ടതാണ്. 24 മണിക്കൂറിനകം പരിശോധനാഫലം അപ് ലോഡ് ചെയ്യണം. പോസിറ്റീവാണെങ്കില്‍ എത്രയും വേഗം അറിയിക്കുകയും സര്‍വയലന്‍സ് ടീം അവരെ ഏറ്റെടുക്കയും വേണം.

എല്ലാ ചെലവുകളും ഉള്‍പ്പെടെ 448 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളൂ.

 

Top