ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടനുണ്ടാവില്ല. രാത്രികാല കര്‍ഫ്യു 10 മുതല്‍ രാവിലെ 5 വരെ തുടരും.

അണ്‍ ലോക്ക് രണ്ടാം ഘട്ട മാര്‍ഗരേഖയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. തിയേറ്ററുകള്‍, ജിംനേഷ്യം, ബാറുകള്‍, മെട്രോ, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്.

സ്ഥിതി പരിശോധിച്ചശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ വിപുലീകരിക്കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ മേഖലകളില്‍ ജൂലൈ 31 വരെ ലോക് ഡൗണ്‍ തുടരും.

Top