ദില്ലി: വർഷാന്ത്യത്തിൽ റെക്കോർഡടിച്ച് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്‌മെന്റുകൾ. ഡിസംബറിൽ 12.82 ലക്ഷം കോടി രൂപയുടെ പേയ്മെന്റാണ് നടന്നത്. 2016ൽ ആരംഭിച്ച പ്ലാറ്റ്‌ഫോമിൽ ഈ മാസം 782 കോടി ഇടപാടുകളാണ് നടന്നത്. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവം സൃഷ്ടിക്കുന്നതിൽ യുപിഐ വലിയ സംഭാവനയാണ് നൽകിയത്.
2022 ഡിസംബറിൽ യുപിഐ 12.82 ട്രില്യൺ (12.82 ലക്ഷം കോടി രൂപ) മൂല്യമുള്ള 7.82 ബില്യൺ ഇടപാടുകൾ നടത്തി ധനകാര്യ സേവന വകുപ്പാണ് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ ഇക്കാര്യം പറഞ്ഞത്. യുപിഐ വഴിയുള്ള പേയ്‌മെന്റുകൾ 100 കോടി കവിഞ്ഞു. ഈ വർഷം ഒക്ടോബറിൽ 12 ലക്ഷം കോടി രൂപയാണ് യുപിഐ പേയ്മെന്റുകൾ വഴി ലഭിച്ചത്. നവംബറിൽ 730.9 കോടി രൂപയുടെ ഇടപാടുകൾ നടന്നു ഇതിൽ 11.90 ലക്ഷം കോടിയാണ് യുപിഐ വഴി നടന്നത്.
ഇന്റർ-ബാങ്ക് പിയർ-ടു-പിയർ (P2P) ഇടപാടുകൾ സുഗമമാക്കുന്ന ലൈവ് പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ലളിതമായ ഘട്ടങ്ങളിലൂടെ മൊബൈൽ വഴിയാണ് ഇടപാട് നടത്തുന്നത്. കൂടാതെ, യുപിഐ ഇടപാടുകൾക്ക് നിരക്കുകളൊന്നും ബാധകമല്ല.
പണരഹിത ഇടപാടുകൾക്കുള്ള ചെലവുകുറഞ്ഞ മീഡിയ വഴിയാണ് മാസം തോറും ട്രാൻസാക്ഷൻ നടത്തുന്നത്. 381 ബാങ്കുകൾ ഇതിൽ സജീവമാണ്.കഴിഞ്ഞ വർഷം യുപിഐ ഇടപാടുകൾ വോളിയത്തിലും മൂല്യത്തിലും ഗണ്യമായി വർദ്ധിച്ചിരുന്നതായി സ്‌പൈസ് മണി സ്ഥാപകൻ ദിലീപ് മോദി പറഞ്ഞു.
“യുപിഐയുടെ പ്രധാന നേട്ടം അത് കൊണ്ടുവരുന്ന സൗകര്യമാണ്. ഓരോ ഇടപാടിനും പ്രത്യേക പ്രൊഫൈലുകൾ ആവശ്യമില്ലാതെ തന്നെ ഒന്നിലധികം അക്കൗണ്ടുകൾക്കിടയിൽ പണം ട്രാൻസ്ഫർ ചെയ്യാൻ യുപിഐ അനുവദിക്കുന്നു. ഇത് ഉപയോക്താവിനെ ഇടപാട് എളുപ്പമാക്കാൻ സഹായിക്കുന്നു. യുപിഐ ലളിതവും വേഗതയേറിയതുമാണ് എന്നതാണ് മറ്റൊരു കാരണം. കൂടാതെ സുരക്ഷിതമായ ഇടപാട് രീതിയും കൂടിയാണിത്.
സാമ്പത്തിക ഇടപെടൽ നടത്തുന്നതിൽ യുപിഐ ഒരു പ്രധാന ഘടകമായിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പേടിഎം അതിന്റെ 2022 ലെ റീക്യാപ്പ് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഡൽഹി-നാഷണൽ ക്യാപിറ്റൽ റീജിയൺ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് തലസ്ഥാനമായി ഉയർന്നിരിക്കുന്നത്.
2022-ൽ 7X വളർച്ചയോടെ ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി അതിവേഗം വളരുന്ന നഗരമായി തമിഴ്‌നാട്ടിലെ കാട്‌പാഡിയായിരുന്നു മാറിയിരുന്നത്. ആഴ്ചയിലെ ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു ബുധനാഴ്ച. അന്നേ ദിവസം രാത്രി 7.23-നാണ് ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്നത്.