ചുരുങ്ങിയ സമയം കൊണ്ട് മലയാളക്കര ഏറ്റെടുത്ത കുടുംബ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ടിവി അവതരിപ്പിക്കുന്ന ഉപ്പും മുളകും. നാലു മക്കളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതിന് പിന്നാലെ ബന്ധുക്കളും മറ്റുമായി പിന്നെയും കുറേ അഭിനേതാക്കള്‍ ഉപ്പും മുളകിന്റെയും ഭാഗമായിരുന്നു. ഉപ്പും മുളകിലൂടെ പല താരങ്ങള്‍ക്കും സിനിമയിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
ഇപ്പോള്‍, അതിലെ കേന്ദ്ര കഥാപാത്രമായ നീലുവായി അഭിനയിച്ച നിഷാ സാരംഗിന് ഉപ്പും മുളകിലെ തന്നെ തന്റെ അച്ഛനും അമ്മയുമായെത്തിയ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമം വഴി പങ്കുവെച്ചത്.കോട്ടയം രമേശും മനോഹരി ജോയിക്കും ഒപ്പമുള്ള പുതിയ ഒരു പിക് ആണ് നിഷ പങ്കിട്ടിരിക്കുന്നത്. മൂവരും ഇപ്പോള്‍ ഒന്നിച്ച് ഒരു സിനിമയിലും എത്തുന്നു എന്ന സന്തോഷം ആണ് നിഷ പറയുന്നത്.
ഉണ്ണിമുകുന്ദന്‍ നായകനാകുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. ഇതിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ആണ് നിഷ സാരംഗ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ചന്ദ്രോത്സവം, മൈ ബോസ്, മാറ്റിനി, ആമേന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, കപ്പേള, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് നിഷ. അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവര്‍ കുമാരന്‍ എന്ന കഥാപാത്രത്തിലൂടെയാണ് കോട്ടയം രമേശ് താരമായത്. ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് മനോഹരി പ്രേക്ഷക ശ്രദ്ധ നേടിയത്.