സിവില്‍ സര്‍വീസ്; അനുദീപ് ദുരിഷെട്ടിക്ക് ഒന്നാം റാങ്ക് ,കേരളത്തില്‍ നിന്ന് 26 പേര്‍

anudeep

ന്യൂഡല്‍ഹി: 2017 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. ഇ​ദ്ദേ​ഹം ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര​നാ​ണ്.

കൊച്ചി സ്വദേശി ശിഖ സുരേന്ദ്രന് 16ാം റാങ്ക് , അഞ്ജലി (കോഴിക്കോട് – റാങ്ക് 26), സമീറ (റാങ്ക് – 28) എന്നിവരാണു കേരളത്തില്‍ നിന്ന് പട്ടികയിലെ മുന്‍നിരയിലുള്ളവര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് ചെന്നിത്തലയ്ക്ക് 210-ാം റാങ്ക് ലഭിച്ചു.

യു.പി.എസ്.സിയുടെ upsc.gov.in എന്ന ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാണ്. ഒക്ടോബറിലും നവംബറിലും നടത്തിയ എഴുത്തുപരീക്ഷയില്‍ മികവു കാട്ടിയവരെ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നടത്തിയ മുഖാമുഖത്തിന്റെ അടിസ്ഥാനത്തിലാണു റാങ്ക് പട്ടിക പുറത്തിറക്കിയത്.

ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗങ്ങളിലായി 990 പേരാണു റാങ്ക് പട്ടികയില്‍. ഇ​തി​ൽ 750 പേ​ർ പു​രു​ഷ​ൻ​മാ​രും 240 പേ​ർ വ​നി​ത​ക​ളു​മാ​ണ്. ഇതില്‍ 54 നിയമനങ്ങള്‍ സംവരണ വിഭാഗങ്ങള്‍ക്കാണ്.

Top