കേരള- തമിഴ്നാട് അതിർത്തിയിൽ നിന്നും യൂറിയ കലർത്തിയ പാൽ പിടികൂടി

പാലക്കാട്: തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർന്ന പാൽ പിടികൂടി. കേരള- തമിഴ്നാട് അതിർത്തിയിൽ വച്ചാണ് മായം കലർന്ന പാൽ പിടികൂടിയത്. മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്. 12750 ലിറ്റർ പാലാണ് പിടികൂടിയത്.

യൂറിയ പാലിൽ കലർത്തിയതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കാനാണ് യൂറിയ കലര്‍ത്തുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്ക് പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.

Top