ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ മൂന്ന് ജവാന്മാര്‍ കൂടിമരിച്ചുവെന്ന പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ തിരുത്തി.
പ്രതിരോധ സഹമന്ത്രി സുഭാഷ് രാം റാവു ഭാംറേയുടെ പ്രസ്താവനയാണ് തിരുത്തിയത്. ഭീകരാക്രമണത്തില്‍ 17 സൈനികരാണ് മരിച്ചത്. മറ്റുള്ളവര്‍ ചികിത്സയിലാണെന്നും കേന്ദ്രം അറിയിച്ചു.
ആക്രമണ സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോര്‍ട്ട് നല്‍കി. ആക്രമണം നടത്തിയത് പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരാണെന്ന് പരീക്കര്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പാക് നിര്‍മിത ആയുധങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് നാലു ഭീകരര്‍ ആക്രമണം നടത്തിയത്. 17 ജവാന്മാര്‍ ഇന്നലത്തന്നെ മരണപ്പെട്ടിരുന്നു.