ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് മനുഷ്യത്വരഹിതമായ വഴിയിലൂടെയെന്ന് കോണ്‍ഗ്രസ് നേതാവും നടിയുമായ ഊര്‍മിള മതോണ്ഡ്കര്‍.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റുന്നതിനു മുന്നോടിയായി പ്രമുഖ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കുകയും ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 22 ദിവസമായി തന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ഊര്‍മിള പറഞ്ഞു.
‘എന്റെ ഭര്‍തൃ മാതാവും പിതാവും അവിടെയാണ്. രണ്ടുപേരും പ്രമേഹരോഗികളാണ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുമാണ്. എനിക്കോ ഭര്‍ത്താവിനോ അവരോട് സംസാരിക്കാന്‍ സാധിക്കാതായിട്ട് ഇന്ന് 22-ാം ദിവസമാണ്. അവര്‍ക്ക് വീട്ടില്‍ മരുന്ന് ലഭ്യമാണോയെന്നു പോലും ഞങ്ങള്‍ക്ക് അറിയില്ല.’ ഊര്‍മിള പറഞ്ഞു.
ആഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയത്.