നിപ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ രണ്ട് മക്കള്‍ക്കും പനി

lini-and-family

കോഴിക്കോട്: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ രണ്ടു മക്കള്‍ക്കും പനി. അഞ്ചും രണ്ടും വയസുള്ള റിഫുലും സിദ്ധാര്‍ത്ഥുമാണു പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം രണ്ട് പേരും മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സ തേടി.

മാരകമായ നിപ വൈറസ് ബാധിച്ചു എന്നു തിരിച്ചറിയും മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി. ലിനി പരിചരിച്ച സാബിത്ത് എന്ന രോഗിയില്‍ നിന്നാണ് ഇവര്‍ക്കും നിപ വൈറസ് പകര്‍ന്നത്. സാബിത്ത് മരിച്ചതിനു പിന്നാലെ ലിനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top