വിജയം തുടരാന്‍ ഉറുഗ്വേയ് ; സൗദിക്ക് ജയം അനിവാര്യം

മോസ്‌കോ: ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഉറുഗ്വേയ് സൗദി അറേബ്യയെ നേരിടുന്നു. ഉറുഗ്വേയുടെ സൂപ്പര്‍ താരം ലുയി സുവാരസിന്റെ നൂറാം മത്സരം കൂടിയാണിത്. ആദ്യ മത്സരത്തില്‍ ഈജിപ്റ്റിനെ ഒരു ഗോളിന് തോല്‍പ്പിച്ച ഉറുഗ്വേയ് വിജയം തുടരാനാണ് ഇന്ന് ഇറങ്ങുന്നത്.

സൗദി അറേബ്യയാകട്ടെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് റഷ്യയോട് തോറ്റ ശേഷമാണ് ഈ മത്സരത്തിനെത്തുന്നത്. എഡിന്‍സണ്‍ കവാനി, കാര്‍ലോസ് സാഞ്ചസ്, ക്രിസ്റ്റ്യന്‍ റോഡ്രിഗസ് തുടങ്ങിയവര്‍ സുവാരസിനൊപ്പം ഉറുഗ്വേയ് നിരയിലുണ്ട്. അതിനാല്‍തന്നെ പൊരുതി ജയിക്കാന്‍ സൗദി ഏറെ വിയര്‍ക്കേണ്ടിവരും.

Top