എകാതെറിന്‍ ബര്‍ഗ് : യുറഗ്വായ് ടീം മാത്രമല്ല, ആ കൊച്ചു രാജ്യവും ഇളകി മറിയുകയാണ് തകര്‍പ്പന്‍ ഹെഡ്റിലൂടെ അവിസ്മരണീയ വിജയം സമ്മാനിച്ച ഹോസെ ജിമെനെസിന്റെ പ്രകടനം ഓര്‍ത്ത് . .
കളി അവസാനിക്കാന്‍ രണ്ടു മിനിറ്റു മാത്രം ശേഷിക്കെ ഫ്രീക്കില്‍ നിന്നെത്തിയ പന്തില്‍ തലവെച്ചാണ് ആദ്യ മത്സരം യുറഗ്വായ്ക്ക് ഈ താരം സ്വന്തമാക്കി കൊടുത്തത്.
ലോകകപ്പില്‍ മുത്തമിടുമെന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും ഈ ലോകകപ്പിന്റെ കറുത്ത കുതിരകളാകും തങ്ങളെന്നാണ് യുറഗ്വായില്‍ ആവേശപ്രകടനം നടത്തിയ ഫുട്‌ബോള്‍ പ്രേമികള്‍ പ്രഖ്യാപിക്കുന്നത്.
യുറഗ്വായുടെ സൂപ്പര്‍ താരങ്ങളായ ലൂയി സ്വാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട നിരയെ 88 മിനിറ്റോളം തളച്ചിട്ട ഈജിപ്തിന് സമ്പൂര്‍ണ നിരാശ സമ്മാനിക്കുന്നതാണ് മല്‍സരഫലം. സൂപ്പര്‍ താരം മുഹമ്മദ് സല ഇല്ലാതിരുന്നിട്ടും പൊരുതിക്കളിച്ച ഈജിപ്തിന്റെ നെഞ്ച് തകര്‍ക്കുന്ന ഗോള്‍ 88-ാം മിനിറ്റിലാണ് പിറന്നത്.
വലത് കോര്‍ണറില്‍ നിന്നും കാര്‍ലോസ് സാഞ്ചസ് ഉയര്‍ത്ത് നല്‍കിയ ഫ്രീ കിക്ക് ജിമെനെസ് ബുള്ളറ്റ് ഹെഡ്റിലൂടെ ഈജിപ്ത് വലയിലെത്തിക്കുകയായിരുന്നു. അതേസമയം ലൂയി സുവാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട ടീമിനെ 88 മിനിറ്റ് വരെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത് ഈജിപ്തിന്റെ അടുത്ത പോരാട്ടത്തിന് മാറ്റ് കൂട്ടും.