അരാന്‍സിയോ ലിയോണിസ് പേള്‍ കാപ്‌സ്യൂള്‍ ഡിസൈന്‌റെ പുതിയ എഡിഷന്‍ ഉറൂസ് സൂപ്പര്‍ എസ്യുവിയുടെ ഡെലിവറി പൂര്‍ത്തിയാക്കി ലംബോര്‍ഗിനി ഇന്ത്യ. ലംബോര്‍ഗിനി സൂപ്പര്‍ എസ്യുവിയുടെ അനുകരണീയമായ ശൈലിയും അതിശയകരമായ പെര്‍ഫോമന്‍സും പ്രദര്‍ശിപ്പിക്കുന്നതിനായി ഇറ്റലിയിലെ ലംബോര്‍ഗിനിയുടെ സെന്‍ട്രോ സ്‌റ്റൈല്‍ ഡിസൈന്‍ വിഭാഗം സൃഷ്ടിച്ച ആദ്യത്തെ എക്സ്‌ക്ലൂസീവ് കസ്റ്റമൈസേഷന്‍ ഓപ്ഷനാണിത്. ഡിസൈനും ശൈലിയും ഉറൂസ് പേള്‍ കാപ്‌സ്യൂള്‍ എസ്യുവി ഹൈ-ഗ്ലോസ് ഫോര്‍-ലെയര്‍ പേള്‍ സ്‌പെഷ്യല്‍ കളര്‍ ഓപ്ഷനുകളിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
ജിയല്ലോ ഇന്റ്റി (യെല്ലോ), അരാന്‍സിയോ ബോറാലിസ് (ഓറഞ്ച്), വെര്‍ഡെ മാന്റിസ് (ഗ്രീന്‍) എന്നിവയാണ് അതിലെ പ്രധാന നിറങ്ങള്‍. അവതരണം ഈ വര്‍ഷം പകുതിയോടെ ഹൈ ഗ്ലോസ് ബ്ലാക്ക് റൂഫ്, റിയര്‍ ഡിഫ്യൂസര്‍, സ്പോയിലര്‍ ലിപ് എന്നിവയുടെ സംയോജനത്തിലും എസ്യുവി ലഭ്യമാണ്. കൂടാതെ ലംബോര്‍ഗിനി ആഡ് പേഴ്സണം ഇന്റീരിയര്‍ കസ്റ്റമൈസേഷനും സൂപ്പര്‍ എസ്യുവിയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്‍വശത്ത് ഗ്ലോസ് ബ്ലാക്കില്‍ ഗ്രില്‍ പൂര്‍ത്തിയാക്കി. ലംബോര്‍ഗിനിയുടെ സിഗ്‌നേച്ചര്‍ എല്‍ഇഡി ഹെഡ്ലൈറ്റ് യൂണിറ്റും ഉറൂസിന്റെ പ്രത്യേകതയാണ്. ഗ്രില്ലിന്റെ മുന്‍വശത്ത് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളിനായുള്ള ഒരു സെന്‍സറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇപ്പോള്‍ ഉറൂസ് പേള്‍ കാപ്‌സ്യൂള്‍ എഡിഷനില്‍ കാണപ്പെടുന്ന കാറിനു ചുറ്റുമുള്ള ക്ലാഡിംഗും കറുപ്പിലാണ് നല്‍കിയിരിക്കുന്നത്. അതേസമയം സ്റ്റാന്‍ഡേര്‍ഡ് ഉറൂസില്‍ ഇത് മാറ്റ് ബ്ലാക്കിലാണ് നല്‍കിയിരിക്കുന്നത്. ലംബോര്‍ഗിനി വാഗ്ദാനം ചെയ്യുന്ന സ്‌റ്റൈല്‍ പാക്കേജിന്റെ ഭാഗമാണ് ഈ ഗ്ലോസ് ബ്ലാക്ക് ഫിനിഷിംഗ്.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍-സെറാമിക് ബ്രേക്ക് റോട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന ഒരേയൊരു പ്രൊഡക്ഷന്‍ കാറാണ് ഉറൂസ്. മണിക്കൂറില്‍ 305 കിലോമീറ്റര്‍ വേഗത പുറത്തെടുക്കാന്‍ കഴിയുന്ന ഒരു എസ്യുവിക്ക് തീര്‍ച്ചയായും വലിയ ബ്രേക്കുകള്‍ ആവശ്യമാണെന്ന് ലംബോര്‍ഗിനി മനസിലാക്കിയതിന്റെ ഫലമാണിത്. ഇനി പിന്‍വശത്തേക്ക് നോക്കിയാല്‍ കാറിന്റെ ബൂട്ടിനു കുറുകെ പ്രവര്‍ത്തിക്കുന്ന ഒരു ലിപ് സ്പോയിലറാണ് എസ്യുവിയെ കൂടുതല്‍ മിഴിവുറ്റതാക്കുന്നത്. ബൂട്ടിലുടനീളം വ്യാപിച്ചു കിടക്കുന്ന ലംബോര്‍ഗിനി ബാഡ്ജിംഗും ഇതില്‍ കാണാം. 615 ലിറ്റര്‍ സ്ഥലമുള്ള ബൂട്ട് ഒരു ഇലക്ട്രോണിക്കലി തുറക്കാം. കൂടുതല്‍ ഇടം വേണമെങ്കില്‍ പിന്‍ സീറ്റ് മടക്കിക്കളയാനും സാധിക്കും.
ഇന്റീരിയര്‍ പേള്‍ കാപ്‌സ്യൂള്‍ എഡിഷന്റെ ഇന്റീരിയറിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം രണ്ട് നിറങ്ങളില്‍ ഇന്റീരിയര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും എന്നതാണ്. അതോടൊപ്പം അകത്തളത്തില്‍ ഷഡ്ഭുജാകൃതിയിലുള്ള അപ്‌ഹോള്‍സ്റ്ററി സ്റ്റിച്ചിംഗ് ക്യു-സിറ്റുറ സീറ്റില്‍ ലോഗോ എംബ്രോയിഡറി, ഒപ്പം കാര്‍ബണ്‍ ഫൈബര്‍, കറുത്ത ആനോഡൈസ്ഡ് അലുമിനിയം വിശദാംശങ്ങള്‍ എന്നിവയും എസ്യുവിയില്‍ ഉള്‍ക്കൊള്ളുന്നു.