ന്യൂയോര്‍ക്ക്: സംഘര്‍ഷം മതിയാക്കി യു.എസുമായി അനുരഞ്ജനത്തിന് തയാറെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍.
എന്നാല്‍, സുദീര്‍ഘമായൊരു പ്രക്രിയയാണത്. അതിനാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉടന്‍ നേരിട്ട് ചര്‍ച്ച നടക്കുമെന്ന് കരുതാനാവില്ല.
ഉത്തര കൊറിയയുമായി ഉപാധികളോടെയുള്ള ചര്‍ച്ചയാണ് യു.എസ് ആഗ്രഹിക്കുന്നതെന്നും ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.
ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ഇത്യോപ്യയിലെത്തിയ ടില്ലേഴ്‌സണ്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.