വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ഖ്വയിദ സൈനിക കമാന്‍ഡര്‍ ക്വാറി യാസിന്‍ കൊല്ലപ്പെട്ടു.
പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന പക്ടിക പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് യാസിന്‍ മരിച്ചതെന്നു യുഎസ് സൈന്യം സ്ഥിരീകരിച്ചു.
നിരപരാധികളെ കൊലപ്പെടുത്തുകയും ഇസ്ലാമിന്റെ പേരു നശിപ്പിക്കുകയും ചെയ്യുന്നവര്‍ നിയമപരിധിയില്‍നിന്നു രക്ഷപെടില്ലെന്നതിന്റെ തെളിവാണ് യാസിന്റെ മരണമെന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ സ്വദേശിയാണ് ക്വാറി യാസിന്‍. 2008 സെപ്റ്റംബര്‍ 20ന് ഇസ്‌ലാമാബാദിലെ മാരിയറ്റ് ഹോട്ടലില്‍നടന്ന ഭീകരാക്രമണത്തിന്റെ പിന്നില്‍ ഇയാളായിരുന്നു. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് യാസിന്‍ വെളിപ്പെടുത്തിയിരുന്നു.