വാഷിംഗ്ടണ്‍: വടക്കു-കിഴക്കന്‍ സിറിയയില്‍ കഴിഞ്ഞാഴ്ച അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു റഷ്യന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സേനയെ പിന്തുണയ്ക്കുന്ന സൈനിക സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ തങ്ങളുടെ പൗരന്മാര്‍ കൊല്ലപ്പെട്ട വിവരം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കന്‍ മാധ്യമങ്ങളാണ് ആദ്യം മരണവിവരം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രാഥമിക സ്രോതസുകളായി കണക്കാക്കാനാകില്ലെന്നു റഷ്യ പറഞ്ഞു.