യു എസില്‍ വിമാനം തകര്‍ന്ന് 3 പേര്‍ മരിച്ചു; അപകടകാരണം വ്യക്തമല്ല

വാഷിങ്ങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ രണ്ട് പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിഷ സേജ്വാള്‍(19),ജോര്‍ജ്ജ് സാഞ്ചസ്(22),റാല്‍ഫ് നൈറ്റ്(72) എന്നിവരാണ് മരിച്ചത്. ഡീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ട് പരിശീലന വിമാനങ്ങളാണ് തകര്‍ന്ന് വീണത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോകളില്‍ മലയിലാണ് വിമാനം തകര്‍ന്ന് കിടക്കുന്നതായി കണ്ടത്. ചൊവ്വാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

AIRPLANE-1

രക്ഷാപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2007 ലും 2017ലും ഡീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിമാനങ്ങള്‍ തകര്‍ന്ന് വീണതായി മിയാമി ഡേഡേ കണ്‍ട്രി മേയര്‍ കാര്‍ലോസ് മാധ്യമങ്ങളോട് വ്യക്തമാക്കി.ഇവരോടൊപ്പം ഒരാള്‍ കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ട് പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Top