മുംബൈ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 35കോടി പ്രഖ്യാപിച്ച് യു.എസ്

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യു.എസ് 35കോടി( അഞ്ച് മില്യണ്‍) പ്രഖ്യാപിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇതുവരെ പുറത്തു വന്നിട്ടില്ലെന്നും കുറ്റവാളികളെ കണ്ടെത്താന്‍ പാകിസ്ഥാന്‍ മുന്നിട്ടിറങ്ങണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ആക്രമണത്തിനു പിന്നിലെ ഭീകരര്‍ക്ക് ഉപരോധം ഏര്‍പെടുത്താനായി യു.എന്നിലെ തങ്ങളുടെ അധികാരം ഉപയോഗിക്കണമെന്ന് അദ്ദേഹം മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആക്രമണത്തിന് ഉത്തരവാദികളായവരെ പത്തു വര്‍ഷമായിട്ടും പിടികൂടിയില്ല എന്ന് പറയുന്നത് ഇരകളുടെ കുടുംബങ്ങളോട് കാണിക്കുന്ന അവഹേളനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2008 നവംബര്‍ 26ന് നടന്ന ആക്രമണത്തില്‍ വിദേശികളുള്‍പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

166 പേര്‍ക്കാണ് താജ് ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കശ്മീര്‍ പ്രതിസന്ധിയേക്കാള്‍ മുകളിലാണ് ഇന്ത്യ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യ വികസനത്തിന്റെ പാതയില്‍ വളരെ മുന്നോട്ട് പോയത് സുരക്ഷ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെ ആണ് ചൂണ്ടിക്കാട്ടിയത്.

Top