യുഎസ് സൈനിക ഓഫീസുകളിലേക്ക് തപാലില്‍ പാക്കറ്റ് ബോംബുകള്‍ ; ഒരാള്‍ അറസ്റ്റില്‍

arrest

വാഷിംങ്ടന്‍: യുഎസിനെ ഭീതിയിലാഴ്ത്തി തപാല്‍ പാക്കറ്റ് ബോംബുകള്‍. യുഎസ് സൈനിക ഓഫീസുകളിലേക്കും സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ഓഫീസുകളിലേയ്ക്കും തപാലിലൂടെയാണ് ‘പാക്കറ്റ് ബോംബുകള്‍’ എത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ എത്തിയ പൊതികളില്‍ ബോംബാണെന്നാണു പ്രാഥമിക പരിശോധനകളില്‍ വ്യക്തമായതെന്ന് ആര്‍മി ബോംബ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബിന്റെ ഭാഗമായ ഫ്യൂസ് പൊതിയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് വാഷിംങ്ടന്‍ സ്വദേശി താ കോ ഫാന്‍ (43) അറസ്റ്റിലായി. ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മോശം ഭാഷയില്‍ കത്തെഴുതിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഇയാളെ ചോദ്യം ചെയ്യുകയാണ്.

വിര്‍ജിനിയ, കൊളംബിയ, വാഷിങ്ടന്‍ എന്നിവിടങ്ങളിലെ സൈനിക ഉദ്യോഗസ്ഥര്‍ക്കും വിര്‍ജിനിയയിലെ നേവല്‍ വാര്‍ഫെയര്‍ സെന്റര്‍, സിഐഎ ഓഫിസ് എന്നിവിടങ്ങളിലേക്കുമാണ് ബോംബ് പൊതികള്‍ എത്തിയത്. വാഷിങ്ടന്‍ ഡിസിയിലേക്കും സമാനമായ പാക്കറ്റുകള്‍ അയച്ചതായി സംശയിക്കുന്നുണ്ട്.

Top