US asks Pakistan to make full payment for F-16 fighter jets, no subsidy

വാഷിംഗ്ടണ്‍: എട്ട് എഫ്16 വിമാനങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാന്‍ ദേശീയ ഫണ്ട് ഉപയോഗിക്കണമെന്നും സബ്‌സിഡി നല്‍കില്ലെന്നും ഒബാമ ഭരണകൂടം അറിയിച്ചു. ചില അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍. യുഎസ് നികുതിദായകരുടെ പണം ഇതിനായി ചിലവഴിക്കുന്നതിന് തടസപ്പെടുത്തിയത് മൂലമാണ് പുതിയ തീരുമാനം. വിമാനങ്ങളുടെ വില്‍പ്പന കോണ്‍ഗ്രസ് അംഗീകരിച്ചെങ്കിലും ചില പ്രധാന അംഗങ്ങള്‍ പാകിസ്ഥാനെ സഹായിക്കാനായി വിദേശ സൈനീക സാമ്പത്തിക സഹായം ഉപയോഗിക്കുന്നതിലുള്ള എതിര്‍പ്പ് വ്യക്തമാക്കുകയായിരുന്നു.

കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും എതിര്‍പ്പുവന്നതു മൂലം വിമാനങ്ങള്‍ വാങ്ങാന്‍ ദേശീയഫണ്ട് ഉപയോഗിക്കണമെന്ന് പാകിസ്ഥാനെ അറിയിച്ചതായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. എന്നാല്‍ പുതിയ തീരുമാനം എപ്പോഴാണ് എടുത്തതെന്നും എപ്പോഴാണ് വിവരം പാകിസ്ഥാനെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയില്ല.

ഏകദേശം 700 മില്യണ്‍ യു.എസ് ഡോളര്‍ വിലമതിക്കുന്ന എട്ട് എഫ്16 വിമാനങ്ങള്‍ പാകിസ്ഥാനു വില്‍ക്കുന്നതായി ഇക്കഴിഞ്ഞ ഫെബ്രുവരി 11നാണ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനെ അറിയിച്ചത്. ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ റിച്ചാര്‍ഡ് വെര്‍മയെ വിളിച്ചുവരുത്തി ഇതിനെതിരെയുള്ള എതിര്‍പ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇസ്ലാമാബാദ് ഭീകരതയ്ക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല മാത്രമല്ല പ്രദേശത്ത് തീവ്രവാദികളുടെ സുരക്ഷിത താവളങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നും സെനറ്റ് അംഗങ്ങള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച വിമാനങ്ങള്‍ പാകിസ്ഥാന് തീവ്രവാദത്തിനെതിരെ ഉപയോഗിക്കാനല്ല അത് ഇന്ത്യയ്ക്ക് നേരേ ഉപയോഗക്കാനാണെന്ന് സംശയമുണ്ടെന്ന് ചില അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Top