അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന ബഹിരാകാശ യാത്രികന്‍ ജോണ്‍ യംഗ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന ബഹിരാകാശ യാത്രികന്‍ ജോണ്‍ യംഗ് അന്തരിച്ചു. അപ്പോളോ ദൗത്യസമയത്ത് ചന്ദ്രനിലൂടെ നടന്ന വ്യക്തിയാണ് ജോണ്‍.

87കാരനായ ഇദ്ദേഹത്തെ ന്യുമോണിയ ബാധയേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നെന്നാണ് വിവരം. നാസയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

Top