ഡമാസ്‌കസ്: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 11 അല്‍ ക്വയ്ദ ഭീകരര്‍ ഇതുവരെ കൊല്ലപ്പെട്ടു.
ഇഡ്‌ലിബ് പ്രവിശ്യയില്‍ ഈ മാസമാദ്യം നടത്തിയ രണ്ടു വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അല്‍ ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ അനുയായി ആയിരുന്നയാള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വധിച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു.
ഫെബ്രുവരി മൂന്നിന് നടത്തിയ വ്യോമാക്രമണത്തിലാണ് ഇവരില്‍ പത്തുപേര്‍ കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ ബിന്‍ ലാദന്റെ അനുയായിയായിരുന്ന അബു അല്‍ മസ്രിയും കൊല്ലപ്പെട്ടു. 1980കളിലും 1990കളിലും അഫ്ഗാനിസ്ഥാനില്‍ അല്‍ ക്വയ്ദയുടെ പരിശീലന ക്യാമ്പുുകള്‍ ആരംഭിക്കാന്‍ നേതൃത്വം നല്‍കിയത് മസ്രിയാണ്.