വാഷിംഗ്ടണ്‍: ഉറി ആക്രമണം അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണെന്നും ഇതിനെതിരെ ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അമേരിക്ക. ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള വൈറ്റ്ഹൗസ് വക്താവ് പീറ്റര്‍ ലാവോയി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ അഫ്ഗാന്‍ സംഘര്‍ഷത്തിനു കശ്മീര്‍ പ്രശ്‌നവുമായി ബന്ധമുണ്ടെന്ന പാക് വാദം അമേരിക്ക തള്ളുകയും ചെയ്തു.
ഈ വര്‍ഷം അവസാനത്തോടെ ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യക്ക് അംഗത്വം ലഭിക്കാന്‍ അമേരിക്ക എല്ലാ ശ്രമങ്ങളും നടത്തുമെന്നും ലാവോയി പറഞ്ഞു. ഉറി സൈനിക ക്യാമ്പിനു നേരെ ഉണ്ടായത് അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.