വാഷിങ്ടണ്‍:ചൈനീസ് ടെലികോം കമ്പനിയായ വാവെയുടെ ഉല്‍പ്പന്നങ്ങള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടി യു.എസ് സര്‍ക്കാര്‍ വാവെയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികളെ വിലക്കിയിരുന്നു. ഇപ്പോള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ യു.എസ് സര്‍ക്കാറിനെതിരെ നിയമനടപടികളുമായി വാവെയ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
വാവെയുടെ ഉല്‍പ്പന്നങ്ങളുടെ നിരോധനം നിയമവിരുദ്ധമാണെന്നും വിപണന രംഗത്ത് മല്‍സരിക്കാനുള്ള വാവേയുടെ അവകാശം നിഷേധിക്കുകയാണ് യു എസ് സര്‍ക്കാര്‍ ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.