സ്വവര്‍ഗാനുരാഗികള്‍ സാക്ഷിയായി; യുവ എന്‍ജിനിയര്‍ തന്റെ പങ്കാളിയെ സ്വന്തമാക്കി

yavathmal

മഹാരാഷ്ട്ര: പത്തോളം വരുന്ന സ്വവര്‍ഗ ദമ്പതികളുടെ സാന്നിധ്യത്തില്‍ പരമ്പരാഗത ചടങ്ങുകളോടെ യവാത്മല്‍ സ്വദേശി ഹൃഷി സാതാവനയ്ക്ക് മാംഗല്യം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെയാണ് യവാത്മല്‍.

ഹൃഷി അമേരിക്കന്‍ കമ്പനിയിലെ എന്‍ജിനിയറാണ്. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടില്‍ താമസിക്കുന്നു. അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറാണ് ഇദ്ദേഹം. 2016 ഒക്ടോബറിലാണ് ഹൃഷി തന്റെ പങ്കാളിയായ വിയറ്റ്‌നാം സ്വദേശിയായ വിന്‍ഹിയെ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ ബെബ്‌സൈറ്റിലൂടെ തുടര്‍ന്ന ബന്ധം പിന്നീട് വിവാഹത്തില്‍ എത്തുകയായിരുന്നു.

വിവാഹത്തെ കുറിച്ച് വീട്ടില്‍ പറഞ്ഞെങ്കിലും കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് ശക്തമായിരുന്നു. അതേസമയം കുടുംബക്കാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് നേരത്തെ തന്നെ വിവാഹം നിശ്ചയം നടത്തിയിരുന്നു. സ്വന്തം ഗ്രാമമായ യവാത്മലില്‍ നിന്ന് വിവാഹം കഴിക്കരുതെന്നും കുടുംബം എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞ ഡിസംബറില്‍ ഹൃഷി നാട്ടിലെത്തുകയും വിവാഹത്തിനുള്ള ഒരുക്കള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന്, കഴിഞ്ഞ ഡിസംബര്‍ 30-ന് ഹൃഷി നൂറോളം പേരെ സാക്ഷിയാക്കി വിന്‍ഹിയെ വിവാഹം കഴിച്ചു. യവാത്മലിലെ പരമ്പരാഗത ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. ഇതില്‍ പത്തോളം സ്വവര്‍ഗാനുരാഗികളായ ദമ്പതികളും ഉണ്ടായിരുന്നു.

വിവാഹത്തില്‍ ഹൃഷിയുടെ അമ്മ പങ്കെടുത്തിരുന്നില്ല. അതേ സമയം വിവാഹത്തിന്റെ ഫോട്ടോ പകര്‍ത്താന്‍ അച്ഛന്‍ മോഹന്‍ സതാവനെ എത്തിയിരുന്നു. വളരെയധികം നിര്‍ബന്ധിച്ചതു കൊണ്ടാണ് അദ്ദേഹം വിവാഹത്തില്‍ പങ്കെടുത്തതെന്ന് ഹൃഷി പറഞ്ഞു. യവാത്മലില്‍ തന്നെ സ്വന്തമായൊരു വീഡിയോ ഷോപ്പ് നടത്തുകയാണ് ഹൃഷിയുടെ അച്ഛന്‍ മോഹന്‍.

അതേ സമയം മോഹന്‍ കുമാര്‍ ഒന്നും പ്രതികരിക്കാന്‍ തയാറായില്ല. വിവാഹശേഷം മകന്‍ പങ്കാളിയേയും കൊണ്ട് വിദേശത്തേക്ക് പോകും എന്നുമാത്രമാണ് അദ്ദേഹം അരിയിച്ചത്. വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നെങ്കിലും ഒരുപാടു നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ വിവാഹത്തിന് അനുമതി നല്‍കിയിരുന്നെന്ന് ഹൃഷി വിവാഹത്തിന് ശേഷം സമൂഹമാധ്യമത്തില്‍ തന്റെ സന്തോഷം പങ്കുവെച്ചു. അതൊടൊപ്പം ഞങ്ങളെ രണ്ടു പേരേയും അനുഗ്രഹിക്കണമെന്നും ഹൃഷി പറഞ്ഞു.

സ്വവര്‍ഗ വിവാഹത്തിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേ സമയം സുപ്രീം കോടതിയുെ സെക്ഷന്‍ 377 വകുപ്പ് പ്രകാരമാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് സ്റ്റേഷനിലെ സൂപ്രണ്ട് അമര്‍സിങ്ങ് വാര്‍ത്തയെ കുറിച്ച് അന്വേഷമം നടത്തുകയും, റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Top