ന്യൂഡല്‍ഹി: ഗതാഗത -പ്രതിരോധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് ദേശീയ പാതകളില്‍ റണ്‍വേ നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി .
ഇതിനായി അത്തരത്തിലുള്ള 22 സ്ഥാനങ്ങള്‍ കണ്ടെത്തി കഴിഞ്ഞതായും ഗഡ്കരി അറിയിച്ചു.
പുതിയ പദ്ധതിയില്‍ ഉറപ്പുലഭിക്കാനായി പ്രതിരോധ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുമന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കമ്മിറ്റി പദ്ധതിയുടെ പ്രായോഗികത, ഹൈവേകളുടെ നീളം, വീതി എന്നീ കാര്യങ്ങളിലും പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി നടപ്പായാല്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടായ പ്രദേശങ്ങളുമായുള്ള ബന്ധം സാധ്യമാകും.
ഓഗസ്റ്റില്‍ ഇത്തരത്തിലൊരു വിമാനത്താവളത്തിന്റെ നിര്‍മ്മാണം രാജസ്ഥാനില്‍ ഉണ്ടാവുമെന്ന് ഗഡ്കരി പറഞ്ഞു. ഒപ്പം അരുണാചല്‍ പ്രദേശ്, മേഘാലയ, മറ്റു അതിര്‍ത്തി ജില്ലകളിലും ഈ ആശയം കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.