ഷാന്‍ഹായ്:യുഎസിലെ കോഫീ ശ്യംഖലയായ സ്റ്റാര്‍ബക്‌സ് ഇ -കൊമേഴ്‌സ് ഭീമന്മാരായ ആലിബാബയുമായി കൈകോര്‍ക്കുന്നു. ആലിബാബയുടെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ഇലെ ഡോട്ട്മിയിലും ആലിബാബയുടെ ഗ്രോസറി സ്‌റ്റോറായ ഡെലിവറി കിച്ചണിലും സ്റ്റാര്‍ബക്‌സ് കോഫീയും ഉത്പന്നങ്ങളും ലഭ്യമാകും.
ആലിബാബയുമായുള്ള പങ്കാളിത്തം ചൈനീസ് ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാനുള്ള കമ്പനിയുടെ ശ്രമങ്ങളില്‍ നാഴികക്കല്ലാകുമെന്നും ആധൂനീക റീട്ടെയില്‍ ബിസിനസിനെ പുനര്‍നിര്‍മിക്കുമെന്നും സ്റ്റാര്‍ബക്‌സ് കോഫീ കമ്പനി സിഇഒയും പ്രസിഡന്റുമായ കെവിന്‍ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. 45000 ലധികം പങ്കാളികളുള്ള ചൈനീസ് വിപണിയില്‍ സ്റ്റാര്‍ബക്‌സ് മറ്റേതു വിപണിയേക്കാള്‍ വേഗത്തില്‍ ഇന്നൊവേഷനുകള്‍ നടത്തുകയും വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.