US commercial flights take off for Cuba

വാഷിങ്ടണ്‍: ശീതയുദ്ധ കാലത്ത് നിര്‍ത്തലാക്കപ്പെട്ട അമേരിക്ക-ക്യൂബ വിമാന സര്‍വീസ് നീണ്ട 50 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു.ഫോര്‍ട്ട് ലോഡര്‍ഡയിലില്‍ നിന്നും ഫ്‌ളോറിഡയിലേക്കാണ് അമേരിക്കയും ക്യുബയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ആദ്യ വിമാനം പറക്കുക. ജെറ്റ്ബ്ലൂ എയര്‍വെയ്‌സിെന്റ 150 സീറ്റുകളുള്ള എ 320 വിമാനമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

സെപ്റ്റംബര്‍ മുതല്‍ മൂന്ന് കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കും. അഞ്ച് ദശകങ്ങള്‍ക്ക് ശേഷമാണ് ക്യൂബയും അമേരിക്കയും തമ്മിലുള്ള വാണിജ്യ സഞ്ചാര കൂട്ടുകെട്ട് പുനരാരംഭിക്കുന്നത്. ക്യൂബയുമായുള്ള പഴയ ബന്ധം പുനസ്ഥാപിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വിമാന സര്‍വീസുകളെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ആദ്യ യാത്രയില്‍ ഇരു രാജ്യങ്ങളിലെയും നിരവധി പ്രമുഖ വ്യക്തികളും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു

Top