ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ പോലും മടിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ.
ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ച ഉത്തര കൊറിയന്‍ നീക്കത്തിനെ വിമര്‍ശിച്ചാണ് ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയുടെ താക്കീത്.
എന്നാല്‍ അത്തരമൊരു നടപടി തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഉത്തരകൊറിയയെ പിന്തുണക്കുന്ന ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മിസൈല്‍ പരീക്ഷണങ്ങളെ അപലപിക്കാന്‍ തയ്യാറായില്ലെന്നും നിക്കി ആരോപിച്ചു.