അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിവാദം; അന്വേഷിക്കുമെന്ന് ട്രംപ്

Trump

വാഷിങ്ടണ്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഒബാമ ഭരണകൂടത്തിലെ ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും ട്രംപ് അറിയിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഉത്തരവില്‍ ഇന്ന് ഒപ്പുവെക്കുമെന്നും ട്രംപ് ട്വീറ്റ്‌ചെയ്തു. നിയമമന്ത്രാലയത്തിന് തന്നെയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

തന്റെ പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന വ്യാജ വാര്‍ത്ത പരക്കുന്നതിന് മുമ്പ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാദത്തിലെ ഒരു ചാരന്‍ തന്റെ സംഘത്തില്‍ നിയോഗിക്കപ്പെട്ടുവെന്നും, രാഷ്ട്രീയ ആവശ്യത്തിനായി വന്‍ കുഭകോണം നടന്നുവെന്നും ട്രംപ് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

Top