പെഷവാര്‍: പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
പാക്കിസ്ഥാനില്‍ ഹഖാനി ഗ്രൂപ്പിന്റെ ഒളിത്താവളത്തിലാണ് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്.
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മലനിരയില്‍ കമാന്‍ഡര്‍ അബ്ദുര്‍ റഷീദ് ഹഖാനിയുടെ കീഴിലുള്ള പോരാളികളുടെ താവളത്തിലാണ് ആക്രമണമുണ്ടായതെന്ന് പാക്ക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.