അഫ്ഗാനിസ്ഥാനിൽ യുഎസ് ഡ്രോൺ ആക്രമണം ; 7 തീവ്രവാദികൾ കൊല്ലപ്പെട്ടു

US drone strikE

കാബൂൾ: വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ 7 ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് യുഎസ് ഡ്രോൺ ആക്രമണം നടത്തിയത്.

പ്രവിശ്യയിലെ ചപ്പാറാര ദാറാ ജില്ലയ്ക്ക് സമീപമുള്ള പ്രദേശത്താണ് യുഎസ് സേനയുടെ ഏറ്റവും പുതിയ ഡ്രോൺ ആക്രമണം നടന്നത്. ഐഎസ് ഗ്രൂപ്പുമായി ബന്ധമുള്ള പ്രാദേശിക നേതാവ് ഉൾപ്പെടെ ഏഴ് തീവ്രവാദികളെയാണ് സേന വധിച്ചതെന്ന് പ്രവിശ്യാ സെക്യൂരിറ്റി മേധാവി സമാൻ അയാർ സ്ഥിരീകരിച്ചു.

അൽ ഖ്വെയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്സ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രുപ്പുകൾ കുനാർ പ്രവിശ്യയുടെ പല ഭാഗങ്ങളിൽ സജീവമാണ്. കിഴക്കൻ അഫ്ഗാനിസ്താനിലെ അച്ചിൻ ജില്ലയിൽ സമാനമായ പോരാട്ടത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം നംഗർഹാർ പ്രവിശ്യയിൽ അഫ്ഗാൻ സേന നടത്തിയ ആക്രമണങ്ങളിൽ 11 ഭീകരർ കൊല്ലപ്പെട്ടിരുന്നു.

Top