കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 16 അഫ്ഗാന് പൊലീസുകാര്‍ കൊല്ലപ്പെട്ടു.
നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. താലിബാന് സംഘാംഗങ്ങളാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം.
കൊല്ലപ്പെട്ടവരില്‍ രണ്ട് കമാന്‍ഡോകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില്‍ അഫ്ഗാനിസ്ഥാനിലെ നാറ്റോയുടെ ദൗത്യസേന ഖേദം പ്രകടിപ്പിച്ചു.
വ്യോമാക്രമണം നടന്നുവെന്നും പോലീസുകാര്‍ കൊല്ലപ്പെട്ടെന്നും ഹെല്‍മണ്ട് പ്രവിശ്യാ ഗവര്‍ണര്‍ ഒമര്‍ സ്വാക് സ്ഥിരീകരിച്ചിട്ടുണ്ട്.